ChuttuvattomVannappuram
വണ്ണപ്പുറം പഞ്ചായത്ത് സമിതി രൂപീകരിച്ചു


വണ്ണപ്പുറം: ഒ.ബി.സി മോർച്ച വണ്ണപ്പുറം പഞ്ചായത്ത് സമിതി രൂപീകരിച്ചു. വ്യാപാര ഭവനിൽ നടന്ന കൺവെൻഷൻ ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് അജിത് കുമാർ അധ്യക്ഷത വഹിച്ചു. സനിൽകുമാർ, അഡ്വ. സുരേഷ് കുമാർ, സാബു പള്ളിപ്പുറം, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 24ന് വണ്ണപ്പുറം ടൗണിൽ നടത്തുന്ന ജനപഞ്ചായത്ത് പരിപാടിയോടനുബന്ധിച്ചുള്ള ബൈക്ക് വിളംബര റാലിയിൽ നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ഒ.ബി.സി മോർച്ച ഭാരവാഹികൾ പറഞ്ഞു.
