ChuttuvattomVannappuram

വണ്ണപ്പുറം ടൗണ്‍ ലയണ്‍സ് ക്ലബ്; പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

തൊടുപുഴ: വണ്ണപ്പുറം ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ റോയ് വര്‍ഗീസ് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി ജെയ്സണ്‍ കുര്യന്‍ (പ്രസിഡന്റ്), മാത്യു റ്റി. റ്റി. (സെക്രട്ടറി), ഷാജന്‍ ജോസ് (ട്രഷറര്‍), അബു എബ്രഹാം, രാജു ദാമോദരന്‍ (വൈസ് പ്രസിഡന്റുമാര്‍) എന്നിവര്‍ സ്ഥാനമേറ്റു. ലേഡീസ് ഫോറം ഭാരവാഹികളായി മുന്നി രാജു ദാമോദരന്‍ (പ്രസിഡന്റ്), ബിനി ജെയ്സണ്‍(സെക്രട്ടറി), ആലീസ് ബാബു (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു.പുതിയ അംഗങ്ങള്‍ക്ക് പ്രൊഫ. സാംസണ്‍ തോമസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായം, വിശപ്പുരഹിത വണ്ണപ്പുറം പദ്ധതി, പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ജെയ്സണ്‍ കുര്യന്‍ അറിയിച്ചു. വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനം കാളിയാര്‍ എസ്.എച്ച്.ഒ ഹണി എച്ച്.എല്‍. നിര്‍വഹിച്ചു.വിദ്യാര്‍ഥികള്‍ക്കുള്ള പഠനസാമഗ്രികളുടെ വിതരണവും രണ്ട് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാസഹായവിതരണവും നടത്തി. ലയണ്‍സ് ഡിസ്ട്രിക്ട് 318സി ഭാരവാഹികളായ ജയേഷ് വി. എസ്., വിനോദ് കണ്ണോളി, റാണാ ജിമ്മി, അനൂപ് റ്റി. പി., മാത്യു റ്റി. റ്റി., ഷാജന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!