Idukki

വട്ടവടയുടെ ശീതകാലത്തിന് ഇത്തവണയും ഹരിത രശ്മിയുടെ കരുതല്‍

ഇടുക്കി: വട്ടവടയുടെ ശീതകാലത്തിന് ഇത്തവണയും ഹരിത രശ്മിയുടെ കരുതല്‍. കേരളത്തിലെ ശീതകാല പച്ചക്കറിയുടെ നിലവറയായ വട്ടവട പഞ്ചായത്തിലെ 330 പട്ടികവര്‍ഗ കര്‍ഷകര്‍ക്കാണ് ഹരിത രശ്മി പദ്ധതി തണലേകുന്നത്. കാലങ്ങളായി വിത്തുകള്‍ക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി ഇടനിലക്കാരെ ആശ്രയിക്കലായിരുന്നു ഇവിടുത്തെ കര്‍ഷകരുടെ പതിവ്. ഈ ചൂഷണത്തില്‍ നിന്നും കറകയറാന്‍ ഹരിത രശ്മി പദ്ധതി തുണയായി. ഇടനടക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് ഉല്‍പ്പന്നങ്ങള്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥ അണുവിട തെറ്റാതെ ഇവിടുത്തെ കര്‍ഷകര്‍ പാലിച്ചു. കൃഷിക്കായുള്ള അധ്വാനത്തിനപ്പുറം ഒരു രൂപ പോലും മിച്ചം വെയ്ക്കാന്‍ ഇവര്‍ക്കായിരുന്നില്ല. വിപണി വിലയെക്കാള്‍ തീര്‍ത്തും കുറഞ്ഞ വിലയിലായിരുന്നു ഇടനിലക്കാര്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിരുന്നത്. കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ വികസന വകുപ്പ് , സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ( സിഎംഡി ) എന്ന സ്ഥാപനവുമായി ചേര്‍ന്ന് രൂപീകരിച്ച ഹരിത രശ്മി പദ്ധതി കര്‍ഷകര്‍ക്ക് ഈ വിഷമവൃത്തത്തില്‍ നിന്ന് ഒരളവ് വരെ ശാപമോക്ഷമേകി. കര്‍ഷകരെ കുടികളുടെ അടിസ്ഥാനത്തില്‍ മൂന്ന് സ്വാശ്രയ സംഘങ്ങളായി സംഘടിപ്പിച്ചു. . പ്രാദേശിക കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആ നൂത്രണം ചെയ്യുന്നതും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ബന്ധപ്പെട്ട സംഘങ്ങളാണ്. ഓരോ കര്‍ഷകന്റേയും താല്‍പ്പര്യമനുസരിച്ച് അവരുടെ കൈവശമുള്ള ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനാവശ്യമായ ഗുണനിലവാരുള്ള വിത്തുകള്‍ ഓരോരുത്തര്‍ക്കും വിതരണം ചെയ്തു. ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, ബട്ടര്‍ ബീന്‍സ് , വെളുത്തുള്ളി തുടങ്ങിയവയാണ് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത്. കാലാവസ്ഥയുടെ പ്രതികൂലാവസ്ഥ വിളവിനെ ബാധിച്ചെങ്കിലും വിളകളുടെ പൂര്‍ണ ഉടമസ്ഥത കര്‍ഷകര്‍ക്ക് ലഭിച്ചു. 97 ലക്ഷം രൂപയിലധികം രൂപയുടെ വിളകള്‍ പദ്ധതിയില്‍ വിതരണം ചെയ്ത വിത്തുകളില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചതായി വിലയിരുത്തപ്പെട്ടു.
രണ്ടാം ഘട്ടമായി ഇത്തവണയും വിത്തുകള്‍ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് കര്‍ഷകര്‍. 25 ഏക്കര്‍ സ്ഥലത്തേക്കുള കാബേജ്, 70 ഏക്കറിലേക്ക് കാരറ്റ്, 35 ഏക്കറിലേക്ക് ഉരുളക്കിഴങ്ങ്. , 40 ഏക്കറിലേക്ക് ബട്ടര്‍ ബീന്‍സ്, , 5 ഏക്കറിലേക്ക് ഗ്രീന്‍ പീസ്, എന്നിവയാണ് ഈ സീസണിലേക്ക് വിതരണം ചെയ്തത് . ഏപ്രില്‍ അവസാനത്തോടെ വെളുത്തുള്ളിയും വിതരണം ചെയ്യുമെന്ന് പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.ജി. അനില്‍ അറിയിച്ചു. 27 സംഘങ്ങളില്‍ നിന്നായി 1113 പേരാണ് ഇടുക്കിയില്‍ പദ്ധതിയുടെ ഗുണഭോക്കാക്കള്‍.

Related Articles

Back to top button
error: Content is protected !!