ChuttuvattomVelliyamattom

വെള്ളിയാമാറ്റം യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി

വെള്ളിയാമറ്റം: പിണറായി സർക്കാർ കേരള ജനതക്ക് ബാധ്യതയായി മാറിയെന്നു മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് കുറ്റപ്പെടുത്തി. ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാർ എങ്ങനെ കൊള്ളസംഘങ്ങൾ ആവുന്നു എന്നതിന്റെ ഉദാഹരണം ആണ് കേരളത്തിലെ മാർക്സിസ്റ്റ്‌ സർക്കാർ.വെള്ളിയാമാറ്റം യു.ഡി.എഫ് കമ്മിറ്റി പൂമാലയിൽ നിന്നാരംഭിച്ച രാഷ്ട്രീയ പ്രചരണപാദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം കൺവീനവർ കെഎം ഹംസ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എംകെ സുബൈർ വി.എം. സലിം, ഫ്രാൻസിസ് കുറുതോട്ടം, സന്ധ്യ ജിൻസ്, മോഹൻദാസ് പുതുശേരി സൂസമ്മ കുര്യാക്കോസ്, എം.ഐ. മോഹനൻ, സോണി കിഴക്കേക്കര, ഹെന്ററി തുടങ്ങിയവർ നേതൃത്വം നൽകിയ പാദയാത്രയ്ക്ക് പന്നിമറ്റത്തു നൽകിയ സീകരണത്തിൽ മുൻ തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌, വെള്ളിയാമാറ്റം സഹകരണബാങ്ക് പ്രസിഡന്റ്‌ കെ.എം. ജോസ് എന്നിവർ പ്രസംഗിച്ചു.ഇളംദേശത്ത് നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ രാജു ഓടക്കൽ, ഡി.സി.സി മെമ്പർ ജോപ്പി സെബാസ്റ്റ്യൻ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ സോയി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലളിതമ്മ വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!