വോളിബോള്‍ അക്കാദമി സെലക്ഷന് ജൂലൈ 22 ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-20-at-04.11.30.jpeg?resize=780%2C470&ssl=1?v=1689851504)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വോളിബോള്‍ അക്കാദമിയിലെ 7,8,9, ക്ലാസുകളിലേക്കുള്ള കായികതാരങ്ങളായ ആണ്‍കുട്ടികളുടെ സെലക്ഷന് ശനിയാഴ്ച്ച 10ന് ഇടുക്കി വോളിബോള്‍ അക്കാഡമിയില്‍ നടക്കും. സംസ്ഥാന മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ദേശീയമത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസ്സിലേക്കുളള സെലക്ഷനില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് 170 സെ.മീ ഉയരം ഉണ്ടായിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനനസര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആധാര്‍കാര്‍ഡ് എന്നിയുടെ പകര്‍പ്പ്, ഏത് ക്ലാസ്സില്‍ പഠിക്കുന്നു എന്ന് ഹെഡ്മാസ്റ്റര് നല്കുന്ന സര്‍ട്ടിഫിക്കറ്റ് , കായികമികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 22 ന് രാവിലെ 9.30 ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിനോട് ചേര്‍ന്നുളള വോളിബോള്‍ അക്കാദമിയില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496184765, 9895112027, 04862-232499.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)