Kerala

കെഎസ്‌യു ഭാരവാഹിപ്പട്ടികയെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; വിടി ബൽറാം, അഡ്വ കെ. ജയന്ത് എന്നിവർ കെഎസ്‌യു ചുമതല രാജി വെച്ചു

തിരുവനന്തപുരം: കെഎസ്‌യു ഭാരവാഹിപ്പട്ടികയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. അഡ്വ കെ. ജയന്ത്, വിടി ബൽറാം എന്നിവർ കെഎസ്‌യുവിന്റെ ചുമതല രാജി വെച്ചു. കെപിസിസിയിൽ നിന്ന് ഇരുവരുമാണ് കെഎസ്‌യുവിന്റെ ചുമതല വഹിച്ചിരുന്നത്. ചുമതല ഒഴിയുന്നതായി ഇരുവരും കെപിസിസി അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. എൻഎസ്‌യുഐ പുറത്തിറക്കിയ പട്ടികയിൽ കൂടിയാലോച ഉണ്ടായില്ലെന്ന് അഡ്വ കെ. ജയന്ത്, വിടി ബൽറാമും അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെഎസ്‌യു ഭാരവാഹിപ്പട്ടിക പുറത്തിറക്കിയതെന്നാണ് ആക്ഷേപം. കെ.എസ്.യുവിന് നാല് പുതിയ വൈസ് പ്രസിഡൻറുമാരും 30 ജനറൽ സെക്രട്ടറിമാരുമുണ്ട്.നിലവിലെ രണ്ട് വൈസ് പ്രസിഡൻറുമാരെ സീനിയർ വൈസ് പ്രസിഡൻറുമാരാക്കിയിട്ടുണ്ട്. സംസ്ഥാന നിർവാഹക സമിതിയിൽ 43 പേരാകും ഉണ്ടാവുക. 21 പേരെ സംസ്ഥാന കൺവീനർമാരായി നിയമിച്ചു. അലോഷ്യസ് സേവ്യറാണ് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ സംസ്ഥാന വൈസ് പ്രസിഡൻറുമാരാണ്. 14 ജില്ലകളിലും പുതിയ പ്രസിഡൻറുമാരായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!