ChuttuvattomIdukki

ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ 29ന്

ഇടുക്കി: മെഡിക്കല്‍ കോളേജില്‍ ലാബ്‌ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്റ്റംബർ 29ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുളള യോഗ്യത ബി.എസ്.സി എംഎല്‍റ്റി അല്ലെങ്കില്‍ ഡിഎംഎല്‍റ്റി കോഴ്‌സ് ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ പഠിച്ചിട്ടുള്ളതും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത ബിഫാം അല്ലെങ്കില്‍ ഡിഫാമും കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുളള യോഗ്യത ഡിഗ്രി അല്ലെങ്കില്‍ ഡയാലിസിസ് കോഴ്‌സില്‍ ഡിപ്ലോമ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ പഠിച്ചിട്ടുള്ളതും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം.

അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികയിലേക്കുളള യോഗ്യത പ്ലസ്ടു അല്ലെങ്കില്‍ പ്രിഡിഗ്രി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നോളജി, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ്.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള യോഗ്യത പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, എക്‌സല്‍ അല്ലെങ്കില്‍ വേര്‍ഡിലുള്ള കമ്പ്യൂട്ടര്‍ പരിഞ്ജാനം, പ്രവൃത്തി പരിചയം, മലയാളം അല്ലെങ്കില്‍ ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ്. ആശുപത്രിയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കും മെഡിസെപ്പ് സംബന്ധമായ ജോലി ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം 29ന് രാവിലെ 11 ന് ഇടുക്കി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232474.

Related Articles

Back to top button
error: Content is protected !!