Idukki

ഭൂജലവകുപ്പ് ഏകദിന ശില്പശാല നടത്തി

 

ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂജല ഗുണ നിലവാരവും ജല മാനേജ്മെന്റും എന്ന വിഷയത്തെ ആസ്പതമാക്കി ഇടുക്കി രാജമുടി മാർസ്ലീവാ ആർട്സ് &സയൻസ് കോളജിൽ ഭൂജലവകുപ്പ് ഏകദിന ശില്പശാല സംഘടിപ്പിച്ചു.വാത്തിക്കുടി പഞ്ചായത് വൈസ് പ്രസിഡന്റ്‌ ഡീക്ലാർക്കു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഭൂജലവകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് അനീഷ്‌ എം അലി അധ്യക്ഷത വഹിച്ചു. മഴവെള്ള സംഭരണം, ഭൂജല സംപോഷണം, ജലോബയോഗ നിയന്ത്രണം, ജലത്തിന്റെ പുനരുപയോഗം. എന്നിവയിലൂടെ ജല മാനേജ്‌മന്റ് പ്രവർത്തങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കണമെന്ന ആശയം ശില്പശാല മുന്നോട്ട് വെച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഡിപ്പാർട്മെന്റ്ഓഫ് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് മേധാവി ഡോ.ജോജി വീ എസ് വിഷയവതരണം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ. ജോഷി വർഗീസ്, ഫാ. തോമസ് തുമ്പുങ്കൽ, എമിലിയ ജോയ്, അലനാ ബെന്നി,നസീർ റ്റീ എസ് എന്നിവർ പ്രസംഗിച്ചു.കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ ശില്പ ശാലയിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!