Uncategorized

വെള്ളക്കെട്ടില്‍ വലഞ്ഞ് മുള്ളരിങ്ങാട് നിവാസികള്‍; പ്രശ്‌നം പരിഹരിക്കാതെ അധികൃതര്‍

തൊടുപുഴ: മഴ പെയ്താല്‍ അമയല്‍ത്തൊട്ടി ഇല്ലി പ്ലാന്റേഷന്‍ റോഡിലെ യാത്രക്കാര്‍ അക്കരെ ഇക്കരെ നില്‍ക്കണം. അഥവാ മുള്ളരിങ്ങാടുകാര്‍ക്ക് യാത്ര തുടര്‍ന്ന് തലക്കോട് എത്തണമെങ്കില്‍ ആറു കിലോമീറ്ററിന് പകരം മുപ്പത്തി രണ്ടു കിലോമീറ്റര്‍ ചുറ്റണം. തലക്കോട് കാര്‍ മുള്ളരിങ്ങാട് എത്തണമെങ്കിലും ഇതുതന്നെ അവസ്ഥ. പുഴയോ തോട് കരവിഞ്ഞൊഴുകിയിട്ടോ ആണെന്ന് കരുതേണ്ട. മലവെള്ളം ഒഴുകി റോഡ് നിറയുന്നതാണ് പ്രശ്‌നം. മലയില്‍ നിന്നെത്തുന്ന വെള്ളം ഒഴുകിപ്പോകാന്‍ റോഡ് അല്‍പ്പം താഴ്ത്തിയാണ് ഇവിടെ പണിതിട്ടുള്ളത്. പക്ഷേ ആ താഴ്ചയൊന്നും പോരാ വെള്ളം ഒഴുകിപ്പോകാന്‍. റോഡാകെ വെള്ളം നിറഞ്ഞു വലിയ ഒഴുക്ക് തന്നെ ഉണ്ടാകും. പ്രായമായവരോ കുട്ടികളോ ഈ സമയം ഇവിടം കടക്കാന്‍ ശ്രമിച്ചാല്‍ ഉറപ്പായും അപകടത്തില്‍പ്പെടും .ഈ അവസ്ഥ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍ നിരവധി തവണ ഇക്കാര്യം കാണിച്ചു പരാതിപ്പെട്ടു. എന്നാല്‍ പ്രശ്‌ന പരിഹാരമില്ല. മുള്ളരിങ്ങാട്-തലക്കോട് റോഡില്‍ ഇല്ലി പ്ലാന്റേഷന് സമീപമാണ് റോഡിലെ ഈ ദുരവസ്ഥ. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. ഇവിടെ വെള്ളം നിറഞ്ഞാല്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റിക്കറങ്ങണം.

Related Articles

Back to top button
error: Content is protected !!