Kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ കാലവർഷം കേരളതീരത്തേക്ക് എത്തും. കാലവർഷം കേരളത്തിലെത്താനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമാണ്. അതേസമയം, മധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയിൽ സഞ്ചരിക്കുകയാണ്. നിലവിൽ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോർജോയ് ചുഴലിക്കാറ്റിന് മണിക്കൂറിൽ 160 കി.മീറ്റാണ് വേഗം.

Related Articles

Back to top button
error: Content is protected !!