Idukki

ഇടുക്കിയിലെ വന്യജീവി ശല്യം; വനംമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം

ഇടുക്കി: ഇടുക്കിയിലെ കാട്ടാന ശല്യം ചര്‍ച്ച ചെയ്യാനായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.ഇടുക്കി കളക്‌ട്രേറ്റില്‍ 10.30 നാണ് യോഗം ചേരുന്നത്. ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന ആനകളെ പിടികൂടുന്ന കാര്യം പ്രധാന ചര്‍ച്ചയാകും. കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുക,നഷ്ടപരിഹാരം വേഗത്തിലാക്കുക, തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്യും.

 

തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളുടെ സാഹചര്യത്തില്‍ ജനകീയ പ്രതിഷേധമുയര്‍ന്നതോടെയാണ് അടിയന്തിരമായി യോഗം ചേരാന്‍ തീരുമാനിച്ചത്. ജില്ലയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, ഇടുക്കിയിലെ പെരുവന്താനം പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വന്യമൃഗശല്യം രൂക്ഷമായിട്ടും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച്‌ യു.ഡി.എഫ് മണ്ഡലം കമ്മറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!