Idukki

വനിതാ ദിനം : ടൂറിസം കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യപ്രവേശനം

ഇടുക്കി:  അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക്, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, രാമക്കല്‍മേട് , പാഞ്ചലിമേട് , ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ഫാള്‍സ്, അണക്കര അരുവിക്കുഴി പാര്‍ക്ക്, മൂന്നാര്‍ ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഇന്ന് (മാര്‍ച്ച് 8) വനിതകള്‍ക്ക് സൗജന്യമായിരിക്കും. സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു

Related Articles

Back to top button
error: Content is protected !!