Idukki

ലോക പുകയില രഹിത ദിനം; ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ നടന്നു

മുരിക്കാശ്ശേരി; ലോക പുകയില രഹിത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ നടന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി ബോധവത്കരണ വിളംബര റാലി മുരിക്കാശ്ശേരി ബസ് സ്റ്റാര്‍ഡിന് സമീപം നടന്നു. റാലി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി മുരിക്കാശ്ശേരി ഫ്‌ളാഗ് ഓഫ് ചെയ്തു. ലോക പുകയില ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. സുരേഷ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തി. ഡെ.ഡിഎംഒ ഡോ.സുഷമ പി.കെ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും മുരിക്കാശ്ശേരി പാവനാത്മ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ബെന്നിച്ചന്‍ സ്‌കറിയ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ മാസ് മീഡിയ ആഫീസര്‍ തങ്കച്ചന്‍ ആന്റണി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സിവില്‍ എകസൈസ് ആഫീസര്‍ ജയന്‍ പി ജോണ്‍ സെമിനാര്‍ നയിച്ചു..”പുകയില നമ്മുടെ പരിസ്ഥിതിക്ക് ഭീഷണി’ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.

 

 

Related Articles

Back to top button
error: Content is protected !!