ChuttuvattomCrimeMuttom

വള്ളിപ്പാറയില്‍ 1.650കിലോഗ്രാം കഞ്ചാവും 785 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

മൂലമറ്റം: വളളിപ്പാറയില്‍ വന്‍ ലഹരിവേട്ട. 1.650കിലോഗ്രാം കഞ്ചാവും 785 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. മുട്ടം വള്ളിപ്പാറകരയില്‍ ഇലഞ്ഞിത്തൊട്ടി പ്ലാക്കല്‍ സിറില്‍ ജോണ്‍സണ്‍(33) നെയാണ് മൂലമറ്റം എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെ യും സംഘവും മുട്ടം വളളിപ്പാറയില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയില്‍ നിന്നും 1.650കിലോഗ്രാം കഞ്ചാവും 785 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്. മയക്കുമരുന്ന് നിരോധിതനിയമപ്രകാരമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരിശോധനയില്‍ പ്രിവന്റ്റ്റീവ് ഓഫീസര്‍ സാവിച്ചന്‍ മാത്യു, കുഞ്ഞുമുഹമ്മദ് ടി കെ , ഗ്രേഡ് പ്രിവന്റ്റ്റീവ് ഓഫീസര്‍ രഞ്ജിത്ത് എന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, റ്റിറ്റോമോന്‍ ചെറിയാന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുമീന ടി എ, എക്‌സൈസ് ഡ്രൈവര്‍ സിനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!