IdukkiObit

എംഡിഎംഎ കേസില്‍ ജാമ്യം; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: കട്ടപ്പനയില്‍ എംഡിഎംഎ കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കല്ല്കുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടിന്‍ (24) ആണ് മരിച്ചത്. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളി തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരം ആണ് 150 മില്ലി ഗ്രാം എംഡിഎംഎയുമായി ജോമാര്‍ട്ടിനെ കട്ടപ്പന ടൗണില്‍ നിന്നും എക്‌സൈസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തില്‍ ഇറങ്ങി വീട്ടില്‍ എത്തിയ ശേഷം പുറത്തേക്ക് പോയ ജോമാര്‍ട്ടിനെ കാണാതാവുകയായിരുന്നു. ഇന്നലെ വൈകിട്ട് ഇയാളുടെ കാര്‍ അഞ്ചുരുളി തടാകത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഗ്‌നി ശമന സേനയുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് അഗ്‌നിശമന സേനയുടെ സ്‌കൂബ ടീം തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം തീരത്ത് പൊന്തുകയായിരുന്നു. കേസില്‍ അകപ്പെട്ടത്തിന്റെ മനോ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button
error: Content is protected !!