Muvattupuzha
കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


മുട്ടം: കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് തുടങ്ങനാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. എബിമോന്‍ തോമസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അല്‍ഫോന്‍സ് വാളിപ്ലാക്കല്‍, റിജോ ജോര്‍ജ്, എബി തറയില്‍, ജോബിസ് ജോസ്, അമല്‍ ജോര്‍ജ്, ജോസുകുട്ടി ജോര്‍ജ്, ബിബിന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
