ന്യൂമാന്‍ കോളജിന് 95 ലക്ഷം രൂപയുടെ സ്‌ട്രൈഡ് പ്രോജക്ട്.


തൊടുപുഴ: കാര്‍ഷിക മേഖലയുടെ വികസനവും പശ്ചിമ ഘട്ടത്തിലെ ജൈവ വൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സ്‌ട്രൈഡ് ഗവേഷണ പദ്ധതിക്ക് തൊടുപുഴ ന്യൂമാന്‍ കോളജില്‍ തുടക്കം കുറിച്ചു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ ന്യൂമാന്‍ ഉള്‍പ്പെടെ കേരളത്തില്‍ മൂന്നു കോളജുകള്‍ മാത്രമാണ് ഈ അംഗീകാരത്തിന് അര്‍ഹമായത്. വിവിധ വിഷയങ്ങളിലെ വിദ്യാര്‍ഥികളുടെ വിഷയാതീത ഗവേഷണ അഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യു.ജി.സിയും കേന്ദ്രമാനവവിഭവശേഷി മന്ത്രാലയവും കൂടി ആരംഭിച്ച ഈ പദ്ധതിക്ക് എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ന്യൂമാന്‍ കോളജ് മാത്രമാണ് അര്‍ഹത നേടിയത്. ബിരുദ വിദ്യാര്‍ഥികളുടെ ഗവേഷണ പാടവം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ദേശീയ അന്തര്‍ ദേശീയ സെമിനാറുകള്‍ക്കും പരിശീലന പരിപാടികള്‍ക്കും വേണ്ടിയാണ് ഈ ധനസഹായം. യു.ജി.സി അംഗവും കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ജി ഗോപകുമാര്‍, എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ്, കൊല്‍ക്കത്ത ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പ്രഫസര്‍ ഡോ. ബിജു പോള്‍ അബ്രാഹം തുടങ്ങിയവര്‍ ഉള്‍പ്പെട്ട മെന്ററിങ് ആന്‍ഡ് മോണിറ്ററിങ് കൗണ്‍സില്‍ ആണ് ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രഫസര്‍ ഡോ. സാബു തോമസ് ഓണ്‍ലൈന്‍ വഴി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഡോ. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫാ. പോള്‍ നെടുംപുറത്ത്, സ്‌ട്രൈഡ് പദ്ധതിയുടെ ആരംഭ കോഡിനേറ്റര്‍ ഡോ. പി.എ ജോസ്, മെന്ററിങ് ആന്‍ഡ് മോണിറ്ററിങ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. ജി ഗോപകുമാര്‍, ഡോ. സിറിയക് തോമസ്, ഡോ. ബിജു പോള്‍ അബ്രാഹം, കോളജിലെ സ്‌ട്രൈഡ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജെന്നി കെ അലക്‌സ്, കോര്‍ കമ്മറ്റി മെമ്പര്‍ ഡോ. എം.വി കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
