ChuttuvattomThodupuzha

മയക്കു മരുന്നിനെതിരെ ബോധവല്‍ക്കരണം ലക്ഷ്യം;അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: മയക്കുമരുന്നിനെതിരെ യുവാക്കളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി മഹീന്ദ്രാ വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരായ ഹൊറൈസണ്‍ മോട്ടോഴ്സ്, ഓള്‍ കേരള വടം വലി അസോസിയേഷന്‍ വിമുക്തി മിഷന്‍ എന്നിവയുടെ സഹകരണത്തോടെ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു.തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഹോറൈസണ്‍ മോട്ടോര്‍സ് ചെയര്‍മാന്‍ ഷാജി. ജെ. കണ്ണിക്കാട്ട് അധ്യക്ഷത വഹിച്ചു. 600 കെ.ജി വിഭാഗം മത്സരം ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഹോറൈസണ്‍ ഗ്രൂപ്പ് എം.ഡി എബിന്‍ കണ്ണിക്കാട്ട്,ഹൊറൈസണ്‍ മോട്ടോഴ്സ് സര്‍വീസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശിവദാസന്‍ ടി.ആര്‍, സെയില്‍സ് ഇടുക്കി ജി.എം പവിത്രന്‍ മേനോന്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി. അജീവ്, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡിജോ ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 50ല്‍ ഏറെ ടീമുകള്‍ പങ്കെടുത്ത വാശിയേറ മത്സരവും അരങ്ങേറി.

Related Articles

Back to top button
error: Content is protected !!