Thodupuzha

ഇടുക്കി ആനക്കുളത്ത് കാട്ടാന ആക്രമണം

 

ഇടുക്കി  : ആനക്കുളത്ത് കാട്ടാന ആക്രമണം. ബൈക്കില്‍ യാത്ര ചെയ്ത ദമ്ബതികളെയാണ് കാട്ടാന ആക്രമിച്ചത്. കുറ്റിപ്പാലയില്‍ വീട്ടില്‍ ജോണി, ഭാര്യ ഡെയ്സി എന്നിവര്‍ക്ക് പരുക്കേറ്റു.

 

ഇന്ന് രാവിലെ പള്ളിയില്‍ പോകുമ്ബോഴായിരുന്നു ആക്രമണം. ആനക്കുളത്ത് ഇടക്കിടെ ആനകള്‍ ഇറങ്ങുക പതിവാണ്.

 

വാഹനം മറിച്ചിട്ട ആന വാഹനത്തിനു കേടുപാടുകള്‍ വരുത്തി. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ആക്രമണം നടന്നയുടന്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തില്‍ പരുക്കേറ്റ ദമ്ബതികളെ ആശുപത്രിയിലെത്തിച്ചു.

Related Articles

Back to top button
error: Content is protected !!