Kerala

10 വര്‍ഷത്തെ നിരോധനം നീക്കുന്നു, സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍വാരാം, മാര്‍ച്ച് മുതല്‍ അനുമതി

തിരുവനന്തപുരം : 10 വര്‍ഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണല്‍ വാരല്‍ നിരോധനം നീക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാനത്തെ പുഴകളില്‍ നിന്ന് മണല്‍വാരല്‍ മുടങ്ങിക്കിടക്കുകയായിരുന്നു. മാര്‍ച്ച് മുതല്‍ അനുമതി നല്‍കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക്സ് ആന്‍ഡ് റഗുലേഷന്‍ ഓഫ് റിമൂവല്‍ ഓഫ് സാന്‍ഡ് ആക്ട് ഭേദഗതി ചെയ്താണ് മണല്‍വാരല്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്.

അതേസമയം, എല്ലാ നദികളില്‍ നിന്നും മണല്‍ വാരാന്‍ അനുമതിയുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേരളത്തിലെ നദികളിലെ സാന്‍ഡ് ഓഡിറ്റ് പൂര്‍ത്തിയാക്കിയ ശേഷം കേന്ദ്ര നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് തയാറാക്കി അനുവദനീയമായ നദികളില്‍നിന്ന് മാത്രം മണല്‍വാരാന്‍ അനുമതി നല്‍കാനാണ് ആലോചന.ഓഡിറ്റ് നടത്തിയതില്‍ 17 നദികളില്‍ നിന്ന് മണല്‍വാരാമെന്ന് കണ്ടെത്തി. ഈ നദികളില്‍ വന്‍തോതില്‍ മണല്‍നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. അനുമതി നല്‍കുന്നതിലൂടെ അനധികൃത മണല്‍വാരല്‍ നിയന്ത്രിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ വാദം.

 

Related Articles

Back to top button
error: Content is protected !!