Thodupuzha

അറക്കുളത്ത് പേ വിഷബാധയേറ്റ് പശുക്കൾ ചത്തു

മൂലമറ്റം:പേവിഷബാധയേറ്റ് അറക്കുളത്ത് 2 പശുക്കൾ ചത്തു.വെച്ചൂർ ഇനത്തിൽപ്പെട്ട

കറവ പശുക്കൾക്കാണ് പേ വിഷബാധയേറ്റത്. അറക്കുളം പഞ്ചായത്ത് മെമ്പർ പി.എ.വേലുക്കുട്ടൻ്റെ പശുവും, സമീപവാസിയുടെ പശുവുമാണ് ചത്തത്. തെരുവ് നായ ശല്യവും കുറുക്കൻ്റെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. കുറുക്കൻ കടിച്ചാൽ പശുക്കളിൽ ഇത്തരം ലക്ഷണം കാണിക്കുകയും,ലക്ഷണം കണ്ടാൽ 24 മണിക്കൂറിനുള്ളിൽ പശുക്കളുടെ മരണം സംഭവിക്കുകയും ചെയ്യുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. തെരുവ് നായയാണോ,കുറക്കനാണോ പശുക്കളെ കടിച്ചത് എന്നതിൽ വ്യക്തതയില്ല. അറക്കുളം പഞ്ചായത്തിൽ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. സംഭവം നടന്ന ഭാഗത്തുളള 5 പേർ പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചിട്ടുണ്ട്.ഇവർ പേവിഷബാധയേറ്റ് ചത്ത പശുക്കളുമായി അടുത്ത് ഇടപ്പെട്ടവരാണ് . ജനപ്രതിനിധിയുടെ പശു പേവിഷബാധയേറ്റ് ചത്തിട്ടും കാര്യക്ഷമമായി പ്രശ്നത്തിൽ ഇടപെടുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.സംഭവം പശു വളർത്തി ഉപജീവനം നടത്തുന്നവരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!