Thodupuzha

ബാങ്ക് ജീവനക്കാരുടെ  പ്രതിഷേധ ധര്‍ണ

തൊടുപുഴ: പഞ്ചദിന പ്രവൃത്തിവാരം, പെന്‍ഷന്‍ അപ്‌ഡേഷന്‍, എക്‌സ് സര്‍വീസ്‌മെന്‍ ജീവനക്കാരുടെ ഫിറ്റ്‌മെന്റ് തുടങ്ങിയ പതിനൊന്നാം ഉഭയകക്ഷികരാറില്‍ ധാരണയായ വിഷയങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ബാങ്കിങ് സംഘനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പ്രതിഷേധ ധര്‍ണ നടത്തി. തൊടുപുഴ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖക്ക് മുന്നില്‍ നടന്ന ധര്‍ണ യു.എഫ്.ബി.യു. ജില്ലാ കണ്‍വീനര്‍ നഹാസ് പി. സലീം ഉദ്ഘാടനം ചെയ്തു. എസ്. ശ്രീജിത് (എ.ഐ.ബി.ഒ.സി.), എസ്.അനില്‍കുമാര്‍ (എന്‍.സി.ബി.ഇ.), ജെസില്‍ ജെ. വേളാച്ചേരില്‍ (എ.ഐ.ബി.ഇ.എ.), സനില്‍ ബാബു എന്‍ ( ബി.ഇ.എഫ്.ഐ.) എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!