Thodupuzha

സൗജന്യ രോഗ പരിശോധന  ക്യാമ്പ് സംഘടിപ്പിച്ചു

 

 

വെള്ളിയാമറ്റം: വെള്ളിയാമറ്റം സി.കെ.വിഎച്ച്.എസ് സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും എഫ്.എച്ച്.ഡബ്‌ള്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് പുതുശേരി ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷേര്‍ലി ജോസുകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം രേഖ പുഷ്പരാജന്‍, സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് ജെസി ജോസ്, പി.ടി.എ പ്രസിഡന്റ് പ്രിന്‍സ്.പി.ആന്റോ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എസ്. ചന്ദ്രബോസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുബിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. അധ്യാപരായ അജിത് കുമാര്‍ ജോഷി, ജോബി.സി.ജോര്‍ജ്, ത്രേസ്യാമ്മ എന്‍.ഡി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരുള്‍പ്പെടെ നിരവധിയാളുകള്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!