Thodupuzha

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ…

വെള്ളിയാമറ്റം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഫോട്ടോ എടുത്ത ശേഷം നിരന്തരം ശല്യം ചെയ്യുകയും ചെയ്‌തെന്ന കേസില്‍ യുവാവിനെ കാഞ്ഞാര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.വെള്ളിയാമറ്റം മേത്തൊട്ടി തൈപ്ലാക്കല്‍ അരുണാ(23)ണ്‌ അറസ്‌റ്റിലായത്‌. രണ്ട്‌ വര്‍ഷം മുമ്ബാണ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌.

അന്ന്‌ ഫോട്ടോയും എടുത്തിരുന്നു. ഇപ്പോള്‍ കുട്ടി പ്ലസ്‌ വണ്ണിന്‌ പഠിക്കുന്നു. ശല്ല്യം സഹിക്കാതെയായതോടെ പെണ്‍കുട്ടിയെ ഇവിടെ നിന്ന്‌ തിരുവനന്തപുരത്തിന്‌ മാറ്റി. അവിടെ ചെന്നും ഇയാള്‍ ശദ്ധ്യം തുടര്‍ന്നതോടെ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. അവിടെയെടുത്ത കേസ്‌ കാഞ്ഞാര്‍ പോലീസിന്‌ കൈമാറുകയും തുടര്‍ന്ന്‌ പോക്‌സോ കേസ്‌ എടുത്ത്‌ പോലീസ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്യുകയുമായിരുന്നു.

കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സോള്‍ജിമോന്‍, എസ്‌.ഐ: ജിബിന്‍ തോമസ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Related Articles

Back to top button
error: Content is protected !!