Thodupuzha

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിന് കൊടിയേറി

തൊടുപുഴ: കോവിഡ് മഹാമാരി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരുമുറ്റം നിറഞ്ഞ ഭക്തരുടെ മന്ത്ര ഘോഷങ്ങള്‍ക്കിടെ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ആമല്ലൂര്‍ കാവനാട് രാമന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഏപ്രില്‍ ആറ് വരെയാണ് ഉത്സവം. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍പൂര്‍ണമായും പാലിച്ച് ക്ഷേത്രകലകള്‍ക്കും ക്ലാസിക്കല്‍ കലകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിപാടികളും പ്രമുഖകലാകാരന്മാര്‍ അണിനിരക്കുന്ന ചെണ്ടമേളങ്ങള്‍, പഞ്ചവാദ്യം, നാദസ്വരം എന്നിവയും ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറും. തിരുവുത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ശീവേലിയും നടക്കും.

Related Articles

Back to top button
error: Content is protected !!