Thodupuzha

ശലഭോദ്യാനമൊരുക്കി  വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

തൊടുപുഴ: വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ ശലഭോദ്യാനം നിര്‍മിച്ചു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് സ്‌കൂളിന് ഒരു ശലഭോദ്യാനം എന്ന ആശയം മുന്നോട്ട്‌വെച്ചത്. പ്രഭാഷകനും എഴുത്തുകാരനും അധ്യാപകനുമായ ബി.ഒ. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നൂറില്‍പ്പരം വിവിധ റോസാചെടികളാണ് ഉദ്യാനത്തില്‍ നട്ടുപിടിപ്പിച്ചത്. പൂര്‍ണമായും പ്രകൃതിയോടിണങ്ങിയുള്ള ഉദ്യാനത്തിന്റെ പരിപാലനവും സംരക്ഷണവും വിദ്യാര്‍ഥികള്‍ തന്നെ നിര്‍വ്വവഹിക്കും. വരും വര്‍ഷങ്ങളില്‍ ഉദ്യാനം കൂടുതല്‍ വിപുലീകരിക്കാനാണ് പദ്ധതി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സക്കറിയ ജേക്കബ്, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായ വി.ജെ. കെ. നായര്‍, യൂട്ടിലിറ്റി മാനേജര്‍ വിനോദ് ഇ.എസ്., സ്‌കൂള്‍ ഡയറക്ടര്‍മാരായ അരവിന്ദ് മലയാറ്റില്‍, റാം മലയാറ്റില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബി.ഒ. സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!