Thodupuzha

നിര്‍ദ്ധനര്‍ക്ക് വീട് നിര്‍മിച്ച് നല്‍കി  ശ്രീശങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

തൊടുപുഴ: ശ്രീശങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2018ലെ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ട 4 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി. തലചായ്ക്കാന്‍ ഒരിടം ‘സുഖിനോ ഭവന്ദു’ എന്ന് നാമകരണം ചെയ്ത പദ്ധതി മുതലിയാര്‍മഠം ക്ഷേത്രത്തിന്റെ സഹകരണത്തോടയാണ് നടപ്പാക്കിയത്. സൊസൈറ്റി പ്രസിഡന്റ് ഷിജു കെ.എസ്. അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉപഹാരം കൈമാറി. നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എസ്. രാജന്‍, കൗണ്‍സിലര്‍ ശ്രിലക്ഷ്മി കെ. സുദീപ്, സേവാഭാരതി ജില്ലാ സെക്രട്ടറി ഷാജി വി.കെ, ദീനദയ സോഷ്യല്‍ സര്‍വീസസ് സൊസൈറ്റി ചെയര്‍മാന്‍ പി.ജി. ഹരിദാസ്, തപസ്യ മേഖല സെക്രട്ടറി വി.കെ. ബിജു, സൊസൈറ്റി സെക്രട്ടറി ജിതേഷ്, മുതലിയാര്‍മഠം ക്ഷേത്രം വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രത്തിന്റെ സമീപത്ത് ഫ്ളാറ്റ് മാതൃകയിലാണ് വീടുകള്‍ നിര്‍മിച്ച് കൈമാറിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!