Thodupuzha

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ജ​യ​ശ​ത​മാ​ന​ത്തി​ലും ഫു​ൾ എ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ്

തൊ​ടു​പു​ഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ജ​യ​ശ​ത​മാ​ന​ത്തി​ലും ഫു​ൾ എ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ്. 99.38 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യം.​ഇ​ത്ത​വ​ണ​യി​ത് 99.17 ആ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 2,785 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​പ്പോ​ൾ ഇ​ത്ത​വ​ണ 752 കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മേ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടാ​നാ​യ​ത്.

ക​ല്ലാ​ർ ഗ​വ.​എ​ച്ച്എ​സ്എ​സി​ലാ​ണ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വി​ടെ 378 കു​ട്ടി​ക​ളി​ൽ 376 പേ​ർ വി​ജ​യി​ച്ചു.​നെ​ടു​ങ്ക​ണ്ടം എ​സ്ഡി എ​എ​ച്ച്എ​സി​ലാ​ണ് ഏ​റ്റ​വും കു​റ​വ് കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ മൂ​ന്നു​പേ​രി​ൽ ര​ണ്ടു​പേ​ർ വി​ജ​യി​ച്ചു.

Related Articles

Back to top button
error: Content is protected !!