Thodupuzha

തപസ്യ കലാ സാഹിത്യവേദി ആദരിച്ചു

 

 

 

 

തൊടുപുഴ: വായനാദിനാചരണത്തിന്റെ ഭാഗമായി വായനാസ്‌നേഹിയും പന്ത്രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളുടെ ശേഖരത്തിനുടമയുമായ മണക്കാട് മുക്കുറ്റിയില്‍ എന്‍. വിജയനെ തപസ്യ ജില്ലാ സമിതി ആദരിച്ചു. പുസ്തകങ്ങളെ ഭാഷ , സാഹിത്യം , പഠനങ്ങള്‍ തുടങ്ങി വിഭാഗം തിരിച്ച് അക്കമിട്ട് കൃത്യമായി രജിസ്റ്റര്‍ സൂക്ഷിച്ചു കൊണ്ടുമാണ് എന്‍. വിജയന്‍ പുസ്തകങ്ങള്‍ പരിപാലിക്കുന്നത്. തപസ്യ കലാസാഹിത്യവേദി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി അശോകന്‍, ജില്ലാ രക്ഷാധികാരി പി.കെ രാധാകൃഷ്ണന്‍, മേഖലാ സെക്രട്ടറി വി.കെ ബിജു, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എന്‍ ഷാജി , ജില്ലാ സെക്രട്ടറി എം.എം. മഞ്ജുഹാസന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!