Thodupuzha

ദേശീയ ഡോക്ടര്‍  ദിനം ആചരിച്ചു

 

 

കല്ലാനിക്കല്‍: സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍, ദേശീയ ഡോക്ടര്‍ ദിനം, ഇടവെട്ടി പി.എച്ച്.സി യില്‍ ആചരിച്ചു. ഇടവെട്ടി പഞ്ചായത്തില്‍ ജോലി ചെയ്യുന്ന ഡോ. ജോസന്‍ ജേക്കബ് (ആയുര്‍വേദം), ഡോ. വികാസ് വിജയന്‍ (ഹോമിയോ), ഡോ. ഷാലു കെ.എച്ച് (അലോപ്പതി) എന്നിവര്‍ക്ക് വാര്‍ഡ് മെമ്പര്‍ മോളി ബൈജു പൊന്നാടയും, പ്രശസ്തിഫലകവും നല്‍കി ആദരിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷീജ നൌഷാദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ മാത്യു, ദേവിക വിജയന്‍, വൈസ് പ്രിന്‍സിപ്പല്‍ വില്‍സി ജോസഫ്, അധ്യാപകരായ സി. സൗമ്യ, നോവിന്‍ ജോര്‍ജ്, ടിങ്ക്ല്‍ സി പീറ്റര്‍, വിദ്യാര്‍ഥിയായ ഷെബിന ഷെറി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!