IdukkiLocal Live

പാഞ്ചാലിമേട് ടൂറിസത്തിന് അനുവദിച്ചത് 3.25 കോടി, ചെക്ക് വെച്ച് വനംവകുപ്പ് ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

പാഞ്ചാലിമേട്ടിൽ സഞ്ചാരികൾക്കായി ബോട്ടിംഗ്, പൂന്തോട്ടം, പാഞ്ചാലിക്കുളം നവീകരണം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് സർക്കാർ മൂന്നേകാൽ കോടി രൂപ അനുവദിച്ചത്. ബോട്ടിംഗിനുള്ള ചെക്ക് ഡാമിൻറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
നടക്കുന്നതിനിടെയാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്. റവന്യു വകുപ്പ് വിനോദ സഞ്ചാര വകുപ്പിന് വിട്ടു കൊടുത്ത സ്ഥലത്താണ് നിർമ്മാണം നടത്തുന്നത്. മിച്ചഭൂമി നിയമപ്രകാരം സ്വകാര്യ വ്യക്തിയിൽ നിന്നും ഏറ്റെടുത്ത സ്ഥലമാണിത്. ഇതിൽ ചെക്ക് ഡാമും നടപ്പാതയും നിര്‍മ്മിക്കുന്നതില്‍ ഒരു ഭാഗം വനം വകുപ്പിൻറേതാണെന്നാണ് വാദം.

നിലവിൽ ഡി.ടി.പി.സി.യുടെ കൈവശത്തിലുള്ള ഭൂമിയിൽ ജണ്ട സ്ഥാപിക്കാനുള്ള വനം വകുപ്പിൻറെ ശ്രമം പൊതു പ്രവർത്തകരും നാട്ടുകാരും ചേർന്ന് മുൻപ് തടഞ്ഞിരുന്നു. 2018-ൽ പ്രവേശന കവാടം, നടപ്പാത, കല്‍മണ്ഡപങ്ങള്‍, വിശ്രമകേന്ദ്രം, തുടങ്ങിയവ ഇവിടെ നിര്‍മ്മിച്ചിരുന്നു. സഞ്ചാരികളുടെ വരവ് കൂടിയതോടെ വരുമാനവും വർധിച്ചു. രണ്ടാം ഘട്ട നിർമാണങ്ങൾ അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് വനം വകുപ്പ് തടസ്സവുമായി എത്തിയത്. അതേ സമയം നിക്ഷിപ്ത വന ഭൂമിയിൽ ഉൾപ്പെട്ടതാണ് പാഞ്ചാലിമേടിൻറെ ഒരു ഭാഗമെന്നാണ് വനംവകുപ്പ് നിലപാട്. വനഭൂമി നാൽപ്പതു സെൻറോളം കൈയേറിയെന്ന് കാണിച്ച് കളക്ടർക്ക് വനംവകുപ്പ് പരാതിയും നൽകിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!