ArakkulamLocal Live

ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുമ്പച്ചി കുരിശുമലയില്‍ നാല്‍പ്പതാം വെള്ളി ആചരണം

അറക്കുളം : ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തീര്‍ത്ഥാടന കേന്ദ്രമായ തുമ്പച്ചി കുരിശുമലയില്‍ നാല്‍പ്പതാം വെള്ളി ആചരണം നടത്തി. രാവിലെ 9ന് തുമ്പച്ചിയുടെ പ്രവേശന കവാടമായ ഗദ്സമേനിയില്‍ നിന്നും മലമുകളിലേക്ക് കുരിശിന്റെ വഴി സെന്റ് മേരീസ് പുത്തന്‍പള്ളി സഹവികാരി ഫാ. ജോര്‍ജ് തറപ്പലിന്റെ നേതൃത്വത്തില്‍ നടത്തി. തുടര്‍ന്ന് പാലാ രൂപതയുടെ ധ്യാനകേന്ദ്രമായ മൗണ്ട്
നെബോ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് മൂക്കന്‍ തോട്ടത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോണ്‍ കണ്ണന്താനം (സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ) വചന സന്ദേശം നല്‍കി. ഊട്ടു നേര്‍ച്ചയുടെ ആശിര്‍വാദം സെന്റ് മേരീസ് പള്ളി വികാരി ഫാ. മൈക്കിള്‍ കിഴക്കേപറമ്പില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് 12ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോര്‍ജ് തറപ്പേല്‍ നേതൃത്വം നല്‍കി. പ്രഭാതം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ഭക്തജനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. മൈക്കിള്‍ കിഴക്കേ പറമ്പില്‍, സഹ വികാരി ഫാ. ജോര്‍ജ് തറപ്പേല്‍, കൈകാരന്മാരായ ടോമി പുളിമൂട്ടില്‍, അലക്സ് മഞ്ഞക്കുന്നല്‍, സിജു ചെറുവള്ളാത്ത്, ജിന്റി മറ്റത്തിനാനിക്കല്‍, പാരിഷ് കൗണ്‍സില്‍ പ്രതിനിധികള്‍, വിവിധ ഭക്തസംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!