Thodupuzha

42-ാമത് ഇടുക്കി ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 ട്രോഫികളുമായി ഹെവന്‍സ് ഫാമിലി.

തൊടുപുഴ: തൊടുപുഴ ഫോര്‍കോര്‍ട്ടില്‍ നടന്ന 42-ാമത് ഇടുക്കി ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനങ്ങള്‍ കരസ്തമാക്കി ഹെവന്‍സ്.
വാഴക്കുളം പുല്പറമ്പില്‍ ഷാന്റോ തോമസിന്റെയും ലിഖിയ ജോസ് ഷാന്റോയുടെയും അഞ്ചു മക്കളില്‍ മൂത്ത മകള്‍ ഹെവന്‍ഡ്രിയ 17 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ സെമി ഫൈനലിസ്റ്റും രണ്ടാമത്തെ മകന്‍ ഹെവന്‍ഡ്രിന്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിംള്‍സ് വിഭാഗത്തലും, 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മിക്സഡ് ഡബിള്‍സ് വിഭാഗത്തിലും,17 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തിലും, 19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഡബിള്ടസിലും വിജയിയും 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഡബിള്‍സില്‍ റണ്ണറപ്പും, കൂടാതെ ബെസ്റ്റ് പര്‍ഫോര്‍മര്‍ ട്രോഫിയും കരസ്ഥമാക്കി. മൂന്നാമത്തെ മകന്‍ ഹെവന്‍ഡ്രിക് 13 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിംഗിള്‍സിലും,15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഡബിള്‍സ് വിഭാഗത്തിലും റണ്ണറപ്പും 13 വയസ്സില്‍ താഴെയള്ള കുട്ടികളുടെ ഡബിള്‍സില്‍ വിജയിയും ആയി. .മൂന്നുപേരും വാഴക്കുളം കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആണ്. ബഹ്‌റൈനിലെ പ്രവാസജീവിതം മതിയാക്കി ഈ വര്‍ഷമാണ് ഇവര്‍ തൊടുപുഴയില്‍ താമസം തുടങ്ങിയത്

 

Related Articles

Back to top button
error: Content is protected !!