Kerala

57800 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണ,കേരളത്തില്‍ നികുതി പിരിവ് പരാജയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തെ പിന്തുണക്കാത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്.കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണം കേന്ദ്രം അല്ല. 57800 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ ഉണ്ട് എന്ന് പറയുന്നത് നുണയാണ്. കേരളത്തില്‍ നികുതി പിരിവ് പരാജയമാണ്. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണിത്,സര്‍ക്കാരിന് പ്രതിപക്ഷം ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് സംസ്ഥാന സര്‍ക്കാരാണ് . നില ഇല്ല കയത്തിലേക്ക് കേരളത്തെ തള്ളി വിട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

വി മുരളിധരന്‍ രാത്രിയില്‍ പിണറായിക്കൊപ്പം ചര്‍ച്ച നടത്തുന്നു. പിണറായിയും കേന്ദ്രവും തമ്മിലുള്ള ഒത്തുതീര്‍പ്പ് ഇടനിലക്കാരന്‍ മുരളീധരനാണ്.സുരേന്ദ്രന്റെ കള്ളപ്പണ കേസ് ഒത്തുതീര്‍ക്കുന്നതും മുരളീധരനാണ്. മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം നിരീക്ഷിക്കുന്നുണ്ട്.മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. എന്തിനാണ് 8 മാസം അന്വേഷിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയില്ല. എല്ലാം അഡ്ജസ്റ്റ്‌മെന്റ് ഒത്തുതീര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!