Thodupuzha

കുണിഞ്ഞി ശ്രീ ഗുരുദേവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും.

കുണിഞ്ഞി :ശ്രീ ഗുരുദേവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. 14ാമത് പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്നലെ ക്ഷേത്രം തന്ത്രി ശിവരാമന്‍ തന്ത്രി , മേല്‍ശാന്തി സന്ദീപ് ശാന്തി , ബിബിന്‍ശാന്തി എന്നിവരുടെ മുഖ്യകാര്‍മികത്വത്തി ഗണപതിഹോമം, മൃത്യുജ്ഞയഹോമം, സര്‍വൈശ്വര്യ പൂജ, ഒന്നിന് സര്‍വൈശ്വര്യ പൂജ, ദീപാരാധന, ഭഗവതിസേവ.എന്നിവ നടത്തി.ഇന്ന് രാവിലെ ആറ് മുതല്‍ അഖണ്ഡനാമജപം, രാത്രി 9നും 9.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി ശിവരാമന്‍ തന്ത്രി തൃക്കൊടിയേറ്റ് നടത്തും. തുടര്‍ന്ന് വലിയ കാണിക്ക, തിരുമുമ്ബില്‍ പറവയ്പ്പ്, അന്നദാനം. അഞ്ചിന് രാവിലെ ഒമ്ബതിന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, ശാഖാ ആഡിറ്റോറിയത്തില്‍ കാവടിനിറപൂജ, കാവടിഘോഷയാത്ര, തിരുമുമ്ബില്‍ പറവയ്പ്പ്, പ്രസാദഊട്ട്, ഗാനമേള എന്നിവ നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും.

Related Articles

Back to top button
error: Content is protected !!