Thodupuzha

നഗരസഭയില്‍ 65 ഗുണഭോക്താക്കള്‍ക്ക്   വാട്ടര്‍ടാങ്ക് വിതരണം ചെയ്തു 

തൊടുപുഴ: നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ പട്ടികജാതി വിഭാഗത്തിനുള്ള വാട്ടര്‍ടാങ്ക് വിതരണം എന്ന പദ്ധതി പ്രകാരം 35 വാര്‍ഡുകളില്‍ നിന്നും എത്തിയ 65 അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വാട്ടര്‍ടാങ്ക് വിതരണം ചെയ്തു. രാവിലെ 11.30 ന് മുനിസിപ്പല്‍ മൈതാനത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഷാഹൂല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അവര്‍കള്‍ വാട്ടര്‍ടാങ്ക് വിതരണം ഉത്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ജിതേഷ്.സി., കവിത , പ്രോജക്ട് ഓഫീസര്‍ പ്രദീപ് രാജ്.ഡി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!