ErattupettaMoolammattam

ടാപ്പുവഴി കുടി വെള്ളം എത്തിക്കുന്ന പദ്ധതിക്ക് 94. കോടി 31 ലക്ഷം രൂപയുടെ ഭരണാനുമതി

മൂലമറ്റം: കേന്ദ്ര കേരള സര്‍ക്കാരിന്റെയും അറക്കുളം പഞ്ചായത്തും പൊതുജന പങ്കാളിത്വത്തോടെ എല്ലാ ഭവനങ്ങളിലും ടാപ്പുവഴി കുടി വെള്ളം എത്തിക്കുന്ന പദ്ധതിക്ക് 94. കോടി 31 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഉദ്ഘാടനം മൂലമറ്റത്ത് വിപുലമായി നടത്താന്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കൂടിയ സര്‍വ്വകക്ഷി യോഗം തീരുമാനിച്ച് വിപുലമായ കമ്മറ്റിക്ക് രുപം നല്‍കി. ടോമി വാളി കുളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് ചെയര്‍മാനും കെ.എല്‍.ജോസഫ് ജനറല്‍ കണ്‍വീനറുമായി വിപുലമായ കമ്മറ്റിക്ക് രൂപം നല്‍കി.  പഞ്ചായത്തില്‍ 5273 ഗാര്‍ ഹിക കുടിവെള്ള കണക്ഷന്‍, പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കല്‍, സംഭരണ ടാങ്കുകളുടെ നിര്‍മ്മാണം, പ്രധാന പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് സോണുകളായാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. അറക്കുളം പന്ത്രണ്ടാം മൈലില്‍ 6 മീറ്റര്‍ വ്യാസമുള്ള കിണറ്റില്‍ നിന്നും ജലം ശേഖരിച്ച് പന്ത്രണ്ടാം മൈലി ല്‍ പുതിയതായി സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയിലും കുളമാവ് തടാകത്തില്‍ സ്ഥാപിക്കുന്ന 6 മീറ്റര്‍ വ്യാസമുള്ള കിണറ്റില്‍ നിന്നും ജലം ശേഖരിച്ച് കുളമാവില്‍ പുതിയതായി സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയിലും വെള്ളം ശുദ്ധീകരിച്ച് അറക്കുളം പഞ്ചായത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും വെള്ളം എത്തിക്കാനാണ്  പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.

Related Articles

Back to top button
error: Content is protected !!