ChuttuvattomThodupuzha

ശ്രീനാരായണ ഗുരുവിന്റെ 96-ാമത് മഹാസമാധി വിവിധ എസ്.എന്‍.ഡി. ശാഖകളില്‍ ആചരിച്ചു

തൊടുപുഴ: കുടയത്തൂര്‍ 246എസ്. എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഒമ്പത് മുതല്‍ ഉപവാസ പ്രാര്‍ത്ഥന, ഗുരുദേവകൃതികളുടെ ആലാപനം, അനുസ്മരണ സമ്മേളനം.തുടര്‍ന്ന് അന്നദാനം എന്നിവ നടത്തി.വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 96 നെയ് വിളക്കുകള്‍ സമര്‍പ്പിച്ച് സമാധി പ്രാര്‍ത്ഥന നടത്തി. എസ്.എന്‍.ഡി.പി യോഗം കാപ്പ് 1186 നമ്പര്‍ ശാഖയുടെയും വെങ്ങല്ലൂര്‍ 638 നമ്പര്‍ ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ചെറായ്ക്കല്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മഹാസമാധി ദിവ്യപൂജ, ഉപവാസം, സമൂഹപ്രാര്‍ത്ഥന, പ്രഭാഷണം കാപ്പ് 1186 നമ്പര്‍ ശാഖയിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവ നല്‍കി. മഹാസമാധിപൂജ, അമൃത ഭോജനവും നടത്തി.

എസ്.എന്‍.ഡി.പി യോഗം കരിമണ്ണൂര്‍ ശാഖയില്‍ രാവിലെ 10 ന് ശാന്തിയാത്ര, 10.30 ന് സമൂഹ പ്രാര്‍ത്ഥന, 12 ന് മഹാസമാധിദിന സമ്മേളനം നടക്കും. ശാഖാ പ്രസിഡന്റ് എന്‍.ആര്‍ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം യൂണിയന്‍ കണ്‍വീനര്‍ വി.ബി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ്, സ്വാമിനി ത്യാഗീശ്വരി ഭാരതി , മഞ്ജു മജീഷ് എന്നിവര്‍ പ്രഭാഷണം നടത്തി. വി. എന്‍. രാജപ്പന്‍, വി. എന്‍. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.ഉടുമ്പന്നൂര്‍ ശാഖയില്‍ രാവിലെ ഇടുക്കി ധന്വന്തരം വൈദ്യന്റെ ഗുരുധര്‍മ്മ പ്രഭാഷണം നടന്നു. തുടര്‍ന്ന് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് പി ജി മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി പി. കെ രാമചന്ദ്രന്‍, വനിതാ സംഘം സെക്രട്ടറി ശ്രീമോള്‍ ഷിജു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!