Thodupuzha
തൊടുപുഴ ഗോള്‍ഡന്‍ ജേസിസ് ഭാരവാഹികളുടെ സ്ഥാനരോഹണം
തൊടുപുഴ: ഗോള്‍ഡന്‍ ജേസിസ് ഭാരവാഹികളുടെ സ്ഥാനരോഹണവും കുടുംബ സംഗമവും തൊടുപുഴ കാഡ്സ് വില്ലേജ് സ്ക്വയര്‍ ഹാളില്‍ നടന്നു. ഇന്ത്യന്‍ ചീഫ് അത്ലറ്റിക് കോച്ചും, ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ പി.രാധാകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനില്‍.എസ്. കോയിക്കല്‍ അധ്യക്ഷത വഹിച്ചു. രാംകുമാര്‍ ജി (പ്രസിഡന്റ്), നിവേദ് ശ്യാം (സെക്രട്ടറി), അഭിജിത്ത് പരമേശ്വര്‍ (ട്രഷറര്‍),ചെയര്‍പേഴ്സണ്‍ ആയി സ്നേഹ ബിന്നിയെയും,ജെ.ജെ. ചെയര്‍പേഴ്സണ്‍ ആയി ശിവപ്രിയ രാജേഷിനെയും യോഗം തെരഞ്ഞെടുത്തു. സ്ഥാനരോഹണ ചടങ്ങില്‍ മുന്‍ വര്‍ഷങ്ങളിലെ പ്രസിഡന്റ് സ്ഥാനം വഹിച്ചവരെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ജെ.സി.ഐ.സോണ്‍ പ്രസിഡന്റ് ജോബിന് കുര്യാക്കോസ്, സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ പി.ഡി എന്നിവര്‍ പങ്കെടുത്തു.