Thodupuzha
ജില്ലാ നെറ്റ്ബോള്‍ മത്സരം 14 ന് തൊടുപുഴയില്‍
തൊടുപുഴ: ഒളിമ്പിക് ഗയിംസിനോടനുബന്ധിച്ചുള്ള ജില്ലാ നെറ്റ്ബോള്‍ മത്സരം 14 ന് രാവിലെ 8 മുതല്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. തൊടുപുഴ നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ കൗണ്‍സിലര്‍ നീനു പ്രശാന്ത് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വിജയികള്‍ക്ക് തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സദന് സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ നെറ്റ്ബോള്‍ അസോസിയേഷനാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.