തുടർചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുലർച്ചെ അമേരിക്കയിലേക്കു പോയി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/images-4-4.jpeg?resize=640%2C470&ssl=1?v=1642213461)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂവാറ്റുപുഴ : തുടർചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുലർച്ചെ അമേരിക്കയിലേക്കു പോയി. നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ദുബായിക്ക് പോയത്. അവിടെനിന്നുള്ള കണക്ഷൻ ഫ്ളൈറ്റിൽ യുഎസിലേക്കു പോകും. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും ഒപ്പമുണ്ട്.അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലേക്കാ ണ് തുടർചികിത്സയുടെ ഭാഗമായി പിണറായി വിജയൻ പോയത്. ചികിത്സ സമയബന്ധിതമായി പൂർത്തിയായാൽ ഈമാസം 29നു മടങ്ങിയെത്തും. രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ഭരണച്ചുമതല ആർക്കും കൈമാറിയിട്ടില്ല.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)