Thodupuzha
യുവാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്ത്യം കഠിന തടവ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/images-10-6.jpeg?resize=738%2C415&ssl=1?v=1645537638)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: യുവാവിനെ ഇരുമ്പ് പൈപ്പ്കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്ത്യം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം. തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി. അനിലാണ് കേസില്‍ വിധി പറഞ്ഞത്.
2012 ഫെബ്രുവരി അഞ്ചിനാണ് ആനവിരട്ടി വില്ലേജില്‍ പീച്ചാട് കരയില്‍ പുളിന്താനത്ത് ജെക്സിന് ആന്റണിയെ മാട്ടുപ്പാറത്തോട്ടത്തില്‍ ബിജു കൊലപ്പെടുത്തിയത്. ദൃക്സാക്ഷിമൊഴികളുടെയും, സാഹചര്യതെളിവുകളുടെയും, വൈദ്യശാസ്ത്ര തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)