Thodupuzha
കേരള കോണ്‍ഗ്രസ് -ജേക്കബ് ജില്ലാ കണ്‍വൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/images-5.png?resize=678%2C452&ssl=1?v=1650810649)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള കോണ്‍ഗ്രസ് -ജേക്കബ് ജില്ലാ കണ്‍വൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി മാർട്ടിൻ മാണി -പ്രസിഡന്റ്, അനിൽ പയ്യാനിക്കൽ, സാബു മുതിരക്കാല -വൈസ് പ്രസിഡന്റുമാർ, ഷാജി അന്പാട്ട്, ടോമി മൂഴിക്കുഴിയിൽ, സാം ജോർജ്, ഒൗസേപ്പച്ചൻ ഇടക്കുളത്തിൽ, ജോസ് പുന്നോലിക്കുന്നേൽ, ബാബു വർഗീസ് -ജനറൽ സെക്രട്ടറിമാർ, തോമസ് വണ്ടാനം -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)