പെന്‍ഷനേഴ്സ് സംഘ് പ്രവര്‍ത്തക യോഗം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/IMG-20220526-WA0011.jpg?resize=780%2C470&ssl=1?v=1653610053)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ:കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ്, ഇടുക്കി ജില്ല പ്രവര്‍ത്തക യോഗവും കുടുംബ സംഗമവും നടന്നു. തൊടുപുഴ സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളില്‍ നടന്ന പരിപാടി പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്സ് സംഘിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന തിനും കുടുംബസംഗമങ്ങള്‍ വഴിയൊരുക്കുമെന്നും, സംസ്ഥാന പെന്‍ഷന്‍കാരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരപോരാട്ടങ്ങള്‍ നടത്തുന്നതിനൊപ്പം മതതീവ്രവാദ ശക്തികള്‍ക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും, ഉദ്ഘാടന പ്രസംഗത്തില്‍ അദ്ധേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.സരളാദേവി അധ്യക്ഷത വഹിച്ചു.ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലളിതാംബിക (റിട്ട. എ.ഇ.ഒ) മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.എന്‍. ശശിധരന്, ട്രഷറര്‍ പി.ജി. സഞ്ചയന്,
ജില്ലാ വൈസ് പ്രസിഡന്റ് വി.എ. നാരായണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)