പ്രോമിസിങ് പ്ലെയെര്‍ അവാര്‍ഡ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/IMG-20220708-WA0018.jpg?resize=780%2C470&ssl=1?v=1657289892)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യഷിപ്പില്‍ പ്രോമിസിങ് പ്ലെയെര്‍ അവാര്‍ഡ് ഒന്‍പതു വയസുകാരി മീനാക്ഷിക്ക്. പതിനൊന്നു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ സിംഗിള്‍സിലും ഡബിള്‍സിലും ഒന്നാം സ്ഥാനവും, പതിമൂന്നുവയസില് താഴെയുള്ള പെണ്‍കുട്ടികളുടെ സിംഗിള്‍സിലും ഡബിള്‍സിലും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് മീനാക്ഷി ഈ നേട്ടത്തിന് അര്‍ഹയായത്. കഴിഞ്ഞ വര്‍ഷം മഞ്ചേരിയില്‍ വച്ചുനടന്ന സംസ്ഥാന സുബ്ജൂനിയര്‍ ചാമ്പ്യഷിപ്പില്‍ പതിനൊന്നുവയസില് താഴെയുള്ള പെണ്‍കുട്ടികളുടെ ഡബിള്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു ഈ കൊച്ചുമിടുക്കി. തൊടുപുഴ ആയാംചിറക്കുന്നേല് ബിലീഷ് സുകുമാരന്റെയും അനുപമയുടെയും ഇളയ മകളും തൊടുപുഴ വിമല പബ്ലിക് സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ് മീനാക്ഷി. തൊടുപുഴ ഇന്ത്യന്‍ സ്പോര്‍ട്സ് ബാഡ്മിന്റണ്‍ ആക്കാദമിയില്‍ കോച്ച് സൈജന് സ്റ്റീഫന്റെ കീഴിലാണ് പരിശീലനം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)