ബി ജെ പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരം പി.എ. വേലുക്കുട്ടന് ഉദ്ഘാടനം ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/WhatsApp-Image-2022-09-13-at-10.20.56-AM-1.jpeg?resize=720%2C404&ssl=1?v=1663061194)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ബി ജെ പി തൊടുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരം ആരംഭിച്ചു. തൊടുപുഴ പോലീസില്‍ തീവ്രവാദ അനുകൂല പ്രവര്‍ത്തനങ്ങള്‍ വളരുന്നുവെന്ന് ആരോപിച്ചും, തൊടുപുഴയും പരിസരവും മയക്കുമരുന്നുകളുടെ സംഭരണ വിതരണ കേന്ദ്രമാകുന്നതിനെതിരെയും പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം നയിക്കുന്ന ഏകദിന ഉപവാസ സമരം സംസ്ഥാന കമ്മറ്റിയംഗം പി.എ. വേലുക്കുട്ടന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്. വിനോദ്, ജില്ല സെക്രട്ടറി കെ.ആര് സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ശശി ചാലക്കല്‍, തട്ടക്കുഴ രവി, മണ്ഡലം നേതാക്കളായ സിജിമോന്, ജിതേഷ്, എന്‍ കെ അബു, സഹജന്, അജിമോന്, ബിന്ദു വിക്രമന്, സോമശേഖരന്‍, ബിന്ദു സാനു, പ്രിയ സുനില്‍, ഷിബു ജേക്കബ്, രമേശ്, അഖില്‍ രാധാകൃഷണന്, കൃഷ്ണകുമാര്‍, ജയലക്ഷ്മി ഗോപന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകിട്ട് നടക്കുന്ന സമാപനയോഗം ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണ കുമാര്‍ ഉദ്ഘാടനം ചെയ്യും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)