വിശ്വകര്‍മ്മ ദിനാചരണം: തൊടുപുഴയില്‍ ശോഭായാത്രയും പൊതുസമ്മേളനവും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/IMG-20220915-WA0031.jpg?resize=780%2C470&ssl=1?v=1663255862)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വിശ്വകര്‍മ്മ ദിനാചരണത്തിന്റെ ഭാഗമായി അഖില കേരള വിശ്വകര്‍മ്മ മഹാസഭ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ വിവിധ ശാഖകളില്‍ നിന്നുള്ള സമുദായങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ശോഭായാത്രയും, പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 17 ന് ഉച്ചക്ക് 2ന് മങ്ങാട്ടുകവല ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര വൈകിട്ട് 4ന് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തിചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. താലൂക്ക് യൂണിയന് പ്രസിഡന്റ് എം.ഡി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചും. നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. സഭാ കൗണ്‍സിലര്‍ അംഗം കെ.ആര്. ശശി വിശ്വകര്‍മ്മദിന സന്ദേശം നല്‍കും. ജില്ലാ പ്രസിഡന്റും ബോര്‍ഡ് മെമ്പറുമായ അഡ്വ. എം.എസ്. വിനയരാജ് ആമുഖപ്രസംഗം നടത്തും. കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമന്, ബോര്‍ഡ് മെമ്പറായ പി.എസ്. ഗിരീഷ് എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വഹിക്കും. കരയോഗം ഇന്‍സ്പെക്ടറായ ഇ.കെ. മുരളീധരന്, സ്വാഗത സംഘം രക്ഷാധികാരി പി.ആര്. ബിനോജ്, ബി.ജെ.പി തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ്, സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, എന്‍.എസ്.എസ് തൊടുപുഴ യൂണിയന് പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള, എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന് കണ്‍വീനര്‍ വി.ബി. സുകുമാരന്‍, കെ.പി.എം.എസ്. താലൂക്ക് യൂണിയന് സെക്രട്ടറി സുരേഷ് കണ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)