Thodupuzha
മുളപ്പുറം തേക്കിന് കൂപ്പ് ഭാഗത്തെ വനത്തില്‍ നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/10/Picsart_22-10-14_23-10-22-871.jpg?resize=780%2C470&ssl=1?v=1665769247)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധയില്‍ മുളപ്പുറം തേക്കിന് കൂപ്പ് ഭാഗത്തെ വനത്തില്‍ നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. വനത്തിലെ മരപ്പൊത്തില്‍ ഒളിപ്പിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. ഏതാനം ദിവസം മുന്‍പ് മുളപ്പുറം വനത്തില്‍ നിന്നും നായാട്ടു സംഘത്തെ പിടികൂടിയിരുന്നു. എന്നാല്‍ ഇവരില്‍ നിന്ന് തോക്ക് കണ്ടെടുത്തിരുന്നില്ല. ഈ തോക്കാണ് വനത്തില്‍ നിന്നും കണ്ടെടുത്തതെന്ന് സൂചനയുണ്ട്. വനം റേഞ്ച് ഓഫീസര്‍ ബി. അശോക് രാജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സജി.എം.ജോസഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ജി. സത്യപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ആയുധ നിയമ പ്രകാരം അന്വേഷണം നടത്താന്‍ വിവരങ്ങള്‍ കരിമണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും കൈമാറി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)