അല്‍ അസ്ഹര്‍ പോളിടെക്നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്
തൊടുപുഴ: അല്‍ അസ്ഹര്‍ പോളിടെക്നിക് കോളേജില്‍ 2022-23 അധ്യയനവര്‍ഷത്തേക്ക് ഓട്ടോമൊബൈല്‍, സിവില്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എന്നീ എന്‍ജിനീയറിങ് കോഴ്സുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള സ്പോട്ട് അഡ്മിഷന് ഇന്ന് മുതല്‍ 22 വരെ പോളിടെക്നിക് കോളേജില്‍ നടക്കും. രാവിലെ 9 മുതല്‍ 11 വരെ കോളജില്‍ നേരിട്ട് വന്നു രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് റാങ്ക് അടിസ്ഥാനത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നല്‍കും. പോളിടെക്നിക് കോളജ് പ്രവേശനറാങ്ക് ലിസ്റ്റില്‍ പേരുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്രവേശനത്തിനായി വരുന്നവര്‍ അപേക്ഷ സമയത്ത് സമര്‍പ്പിച്ച എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ട്സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകര്‍ത്താവിനോടൊപ്പം പോളിടെക്നിക് ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 04862249102, 9349014649, 9497325584, 9544833828.