Thodupuzha
ലഹരിക്കെതിരെ കുട്ടി ശൃംഖല രൂപീകരിച്ചു
തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ ആഹ്വാന പ്രകാരം ലഹരിക്കെതിരെ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ കുട്ടി ശൃംഖല രൂപീകരിച്ചു. കുട്ടികളിലും മുതിര്‍ന്നവരിലും ലഹരി വിരുദ്ധ മനോഭാവം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പ്ലക്കാര്ഡ്കളുമായി ബസ്റ്റാന്റിന് സമീപത്തുള്ള ടൗണ്‍ ഹൈസ്കൂള്‍ ജങ്ഷന് ചുറ്റി റാലി നടത്തുകയും ചെയ്തു. പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര് ബിജോയ് മാത്യുവും അധ്യാപകരും രക്ഷകര്‍ത്താക്കളും നേതൃത്വം നല്കി.